ഡിസംബര്‍ ഒമ്പതിലെ ലോക് അദാലത്ത് പ്രയോജനപ്പെടുത്തുക : ഗവര്‍ണര്‍
വളരെക്കാലമായി തീര്‍പ്പാക്കാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡിസംബര്‍ ഒമ്പതിന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഗവര്‍ണര്‍ പി സദാശിവം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
കോടതി വ്യവഹാരങ്ങള്‍ക്കു പുറമേ മോട്ടോര്‍ വാഹന അപകട ക്ലയിം, റവന്യൂ കേസുകള്‍, ആദായ-വില്പന നികുതി സംബന്ധവും, വൈദ്യുതി, ജലവിതരണം (മോഷണകേസ് ഒഴികെ), ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള സര്‍വ്വീസ് കേസുകള്‍, സര്‍വ്വേ അതിര്‍ത്തി തര്‍ക്കങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ത്തര്‍ക്കം, പിന്തുടര്ച്ചാവകാശത്തര്ക്കം, തുടങ്ങിയവ ലോക് അദാലത്ത് പരിഗണിക്കും.
ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന അദാലത്ത് വിജയിപ്പിക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട അധികാരികളുടേയും സഹകരണം അനിവാര്യമാണ്. പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ അദാലത്തിനു മുന്നിലെത്തിക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ സജീവ സഹകരണമുണ്ടാകണമെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.
പി.എന്‍.എക്സ്.5232/17
- Log in to post comments