പെരുമ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ ഭക്ഷ്യ ദിനാചരണം നടത്തി
പെരുമ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ ദിനാഘോഷവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ഭക്ഷ്യ ദിനാഘോഷ പരിപാടികൾ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് വിദ്യാലയത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. ജംഗ് ഫുഡിന്റെ ദോഷഫലങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും, നാടൻ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 76 വിദ്യാർത്ഥികളും 9 അധ്യാപകരും ചേർന്ന് 85 നാടൻ വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.
വിദ്യാലയത്തിൽ ഭക്ഷ്യ ദിനാചരണവും ഭക്ഷ്യമേളയും സംഘടിപ്പിച്ചതിലൂടെ ഭക്ഷണം പാഴാക്കരുതെന്ന സന്ദേശവും ഒപ്പം ഭക്ഷണം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിന്റെ സന്തോഷവും വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകാൻ സാധിച്ചുവെന്ന് പ്രധാന അധ്യാപികയായ സീന എസ് തോമസ് അഭിപ്രായപ്പെട്ടു.
പി ടിഎ പ്രസിഡന്റ് നിഷ സി. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ അപർണ ബാബു, ജനപ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.
- Log in to post comments