Skip to main content

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു 

 വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ  ക്ഷീര കർഷകർക്കുള്ള വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി നടന്ന  'ക്ഷീര കർഷക സംഗമം 2026'   വി പി സജീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്കിൽ ഉൾപ്പെടുന്ന ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ഷീര സംഗമത്തിന്റെ ഭാഗമായി വിവിധ പ്രദർശനങ്ങൾ, 'മാറുന്ന ക്ഷീരമേഖല മാറേണ്ട കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ ക്ഷീരവികസന സെമിനാർ, ചർച്ചകൾ, ഡയറി ക്വിസ്സുകൾ എന്നിവ നടത്തി.
 
ബ്ലോക്കിലെ മികച്ച യുവകർഷകനുള്ള ആദരവ് , മികച്ച ക്ഷീരസാഹകരണ സംഘം അവാർഡ് , ആതിഥേയ സംഘത്തിലെ ക്ഷീരകർഷകനുള്ള അവാർഡ്, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ മികച്ച ക്ഷീര കർഷകർ അവാർഡ് , ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ ആദരിക്കൽ, ക്ഷീരവർദ്ധിനി പദ്ധതിയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച സംഘത്തിനുള്ള അവാർഡ്, മികച്ച പുൽ തോട്ടം, മികച്ച ഗുണനിലവാരമുള്ള ക്ഷീരസംഘം, വിരമിച്ച സംഘം ജീവനക്കാർക്കുള്ള ആദരം, ക്ഷീരകർഷക ക്ഷേമനിധി വിദ്യാഭ്യാസ അവാർഡ് വിതരണം, ബ്ലോക്കിലെ മുതിർന്ന കർഷകരെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

 വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ റെജി വർഗീസ്, റെജി തോമസ്, എ.പി കുഞ്ഞുമുഹമ്മദ്, ഷൈജ റെജി,  മിനി മോഹൻദാസ്,  പ്രസന്ന പ്രദീപ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു കെ. ജോർജ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date