Skip to main content

വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു

 ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം 2027  ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി തയ്യാറാക്കുന്ന വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ നടപടികൾ ആരംഭിച്ചു.

  നവംബർ 12 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാരെയാണ് ഉൾപ്പെടുത്തുക. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസക്കാലയളവിലേക്ക് ( ഡിസംബർ 11 വരെ) വോട്ടർമാർക്ക് കരട് പട്ടികയിന്മേലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം.
അവകാശങ്ങളും ആക്ഷേപങ്ങളും ഫോം 6 എ (പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്), ഫോം 6 (പ്രായപൂർത്തിയായ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്), ഫോം 7 (വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന്), ഫോം 8 (വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിന്) എന്നിവ വഴി ഓൺലൈനായി വോട്ടർ സർവീസ് പോർട്ടൽ (voters.eci.gov.in) / ECINET App എന്നിവ മുഖേന സമർപ്പിക്കാവുന്നതാണ്.

ഇപ്രകാരം ലഭ്യമാകുന്ന അവകാശങ്ങളും ആക്ഷേപങ്ങളും  ഡിസംബർ 28നകം തീർപ്പാക്കും. 2027 ജനുവരി 04 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർമാരെ സഹായിക്കുന്നതിനായി വിവിധ തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുന്നതാണ്.

date