‘യശോദ എ.ഐ’ ഡിജിറ്റൽ ബോധവൽക്കരണ പരിപാടി ഇന്ന് (ഒക്ടോബർ 22)
ഡിജിറ്റൽ മേഖലയിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ദേശീയ വനിതാ കമ്മീഷനും കേരള സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബോധവൽക്കരണ പരിപാടി ഇന്ന് (ഒക്ടോബർ 22) നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ നടക്കുന്ന പരിപാടി കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
ദേശീയ വനിതാ കമ്മീഷന്റെ എ.ഐ സാക്ഷരതാ പദ്ധതിയായ ‘യശോദ എ.ഐ’ (Yashoda AI) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള നിയമ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം, എ.ഐ നൽകുന്ന അവസരങ്ങൾ, ഡിജിറ്റൽ സുരക്ഷ എന്നിവയെക്കുറിച്ച് പ്രമുഖ വിദഗ്ധർ ക്ലാസുകൾ നയിക്കും. കേരള വനിതാ കമ്മീഷൻ അംഗങ്ങളും മെമ്പർ സെക്രട്ടറി ബീന വൈ. ബി ഉൾപ്പെടെയുള്ളവരും പങ്കെടുക്കും.
- Log in to post comments