ദാക്ഷായണി സ്വയം തൊഴില്‍ സഹായ പദ്ധതി; അപേക്ഷ ക്ഷണിച്ചു
ദാക്ഷായണി സ്വയംതൊഴില്‍ സഹായ പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന അഞ്ചോ അതില്‍ അധികമോ വനിതകള്‍ അംഗങ്ങളായിട്ടുള്ളതും ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വയം സഹായ സംഘങ്ങള്‍ക്കും, സംരംഭം ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 21 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവരും ഏഴാം ക്ലാസ്സ് യോഗ്യതയുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഓരോ അംഗങ്ങള്‍ക്കും 5 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടുള്ളതല്ല. ഒരു ഗ്രൂപ്പില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ ഉണ്ടായിരിക്കരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: ddoscter@gmail, ഫോണ്‍: 0487 2360381.
- Log in to post comments