Skip to main content

താല്‍ക്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു

 

 

ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ താല്‍ക്കാലിക ട്രെയിനി സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 27 ന് വൈകുന്നേരം അഞ്ച് മണി വരെ https://forms.gle/1ocvP3dvsuv8shSA എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒക്ടോബര്‍ 30 ന് രാവിലെ 9.30 മുതല്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 10,000 രൂപ വേതനത്തില്‍ ആറ് മാസത്തെ കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

 

കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നിവയിലൊന്നില്‍ ഡിപ്ലോമ, ബി.ടെക്, എം.ടെക് അല്ലെങ്കില്‍ എം.സി.എ. എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ehealth.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9745799985.

date