Skip to main content

ഗസ്റ്റ് ലക്ച്ചറര്‍ നിയമനം

 

 

മാവേലിക്കര രാജാ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒഴിവുള്ള ലക്ച്ചറര്‍ ഇന്‍ പെയിന്റിംഗ്, ലക്ച്ചറര്‍ ഇന്‍ സ്‌കള്‍പ്ച്ചര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇരു തസ്തികകളിലും ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ച്ചററായാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് സ്റ്റേറ്റ്‌മെന്റുകള്‍, മുന്‍പരിചയം എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

 

ലക്ച്ചറര്‍ ഇന്‍ സ്‌കള്‍പ്ച്ചര്‍ തസ്തിയിലേക്ക് 55 ശതമാനം മര്‍ക്കോടെ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദമോ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സ്‌കള്‍പ്ച്ചറില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. എസ്.എസ്.എസ്.എല്‍.സി യോ തത്തുല്യ യോഗ്യതയോ നേടി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ സ്‌കള്‍പ്ച്ചറില്‍ ബിരുദത്തിന് തത്തുല്യമായ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ദേശീയ ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രധാന പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തതോ വണ്‍ മാന്‍ ഷോ, ഗ്രൂപ്പ് ഷോ എന്നിവയിലുള്ള പ്രവര്‍ത്തി പരിചയവും അഭികാമ്യം.

 

 ലക്ച്ചറര്‍ ഇന്‍ പെയിന്റിംഗ് തസ്തിയിലേക്ക് 55 ശതമാനം മര്‍ക്കോടെ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദമോ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പെയിന്റിംഗില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദമോ നേടിയതാണ് അടിസ്ഥാന യോഗ്യത. എസ്.എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ നേടി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പെയിന്റിംഗില്‍ ബിരുദത്തിന് തത്തുല്യമായ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ദേശീയ ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രധാന പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തതോ വണ്‍ മാന്‍ ഷോ, ഗ്രൂപ്പ് ഷോ എന്നിവയിലുള്ള പ്രവര്‍ത്തി പരിചയവും അഭികാമ്യം.

 

 

 

date