Skip to main content

വയോജന കലോത്സവം ആഘോഷമാക്കി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി 'സായന്തനം 2026' കലോത്സവം സംഘടിപ്പിച്ചു.

 2026- 27 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് നിര്‍വഹിച്ചു.

വെള്ളത്തൂവല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ പരിപാടിയില്‍  ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ ഏറ്റവും പ്രായം കൂടിയ വയോജനങ്ങളെ ആദരിച്ചു.

 പരിപാടിയില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റീന കെ.പി, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, അംഗനവാടി അധ്യാപകര്‍, പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് കലയും സൗഹൃദവും ആഘോഷമാക്കി മുന്നൂറോളം വയോജനങ്ങളും പങ്കെടുത്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.

date