സംസ്ഥാന സ്കൂൾ കായികമേള: ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി വല്ലം മെടയൽ മത്സരം 22-ന്
68-ാമത് സംസ്ഥാന സ്കൂൾ കായികമേള പ്രകൃതിസൗഹൃദവും മാലിന്യ മുക്തവുമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി വല്ലം മെടയൽ മത്സരം സംഘടിപ്പിക്കുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഒക്ടോബർ 22-ന് രാവിലെ 10 മണിക്ക് ചാത്തമംഗലം എൻ.ഐ.ടി ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
മത്സരത്തിനു ഉപയോഗിക്കാനായി പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസരത്തെ തോട്ടങ്ങളിൽ നിന്ന് പച്ച തെങ്ങോലകൾ ശേഖരിച്ചുവരികയാണ്. പൂർണ്ണമായും ഹരിതചട്ടങ്ങൾ പാലിച്ചു നിർമ്മിക്കുന്ന വള്ളങ്ങളാണ് മേളയിലെ മാലിന്യ ശേഖരണത്തിനു ഉപയോഗിക്കുക.
അന്യംനിന്നുപോകുന്ന പാരമ്പര്യ കരവിരുതുകൾക്ക് പുതുജീവൻ നൽകുക എന്ന ലക്ഷ്യം കൂടി മത്സരത്തിന് പിന്നിലുണ്ട്. വിജയിക്കുന്നവർക്ക് സ്വർണ്ണപ്പതക്കവും മുഴുവൻ പങ്കാളികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9946766552, 9846568331 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, കൺവീനർ പി.സി. അബ്ദുറഹീം, കോർഡിനേറ്റർ മുജീബ് കക്കാട് എന്നിവർ അറിയിച്ചു.
- Log in to post comments