Post Category
ജില്ലാ ജല ശുചിത്വ മിഷൻ യോഗം 27 ന്
ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ജല ശുചിത്വ മിഷൻ യോഗം ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 12 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേരും.
ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമായി ചേരുന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ ഉദ്യോഗസ്ഥൻ അറിയിച്ചു.
date
- Log in to post comments