Post Category
സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം
കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് സൂപ്പര്‍വൈസറെ (ഇലക്ട്രിക്കല്‍) നിയമിക്കും. ബിടെക്/ ഡിപ്ലോമ/ എന്‍.ടി.സി ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 26-ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ്.എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് www.kphccltd.kerala.gov.in, ഫോണ്‍: 0471-2302204.
date
- Log in to post comments