Post Category
നാവിക ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ആശയവിനിമയ പരിപാടി
ആലപ്പുഴ ജില്ലയിലെ നാവിക സേനയിൽ വീരമൃത്യു വരിച്ചവരുടെ വിധവകൾക്കും, മുൻ നാവികസേനാംഗങ്ങൾക്കുമായുള്ള ആശയവിനിമയ പരിപാടി ഒക്ടോബർ 27 രാവിലെ 11 മുതൽ ഉച്ച 1.30 വരെ ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ. നാവിക ക്ഷേമപദ്ധതികളിലെ ഏറ്റവും പുതിയ ആനുകൂല്യങ്ങൾ, സേവനങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ: 0477 2245673.
date
- Log in to post comments