Post Category
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന പദ്ധതിക്ക് അപേക്ഷിക്കാം
പ്ലസ് ടു പരീക്ഷയില്‍ പരാജിതരായ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മലമ്പുഴ ഗിരിവികാസില്‍ താമസിച്ച് പഠിച്ച് 2026-2027 അധ്യയന വര്‍ഷത്തെ പരീക്ഷ എഴുതാന്‍ അവസരം. സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ്, മൈ ഭാരത് പാലക്കാട് സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ ഒക്ടോബര്‍ 23നും പാലക്കാട് മൈ ഭാരത് ഓഫീസില്‍ ഒക്ടോബര്‍ 26നും രാവിലെ 10 മുതല്‍ ഒന്നുവരെ നടക്കും. 10, +2 സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി കാര്‍ഡ് സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. ഫോണ്‍: 7558892580.
date
- Log in to post comments