Post Category
ഗൃഹശ്രീ ഭവന പദ്ധതി: സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് പാലക്കാട് ഡിവിഷന് ഓഫീസിന് കീഴില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പാക്കുന്ന 'ഗൃഹശ്രീ' ഭവന പദ്ധതിയിലേക്ക് സ്പോണ്‍സര്‍ഷിപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചു. 2026-27 വര്‍ഷത്തേക്കുള്ള പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. www.kshbonline.com മുഖേന നവംബര്‍ 21 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ട് ഒലവക്കോട്ടുള്ള ഭവന നിര്‍മാണ ബോര്‍ഡ് ഡിവിഷന് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2552280.
date
- Log in to post comments