ഗസ്റ്റ് ലക്ചറര്‍ നിയമനം
മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒഴിവുള്ള ലക്ചറര്‍ ഇന്‍ പെയിന്റിംഗ് (രണ്ട് ഒഴിവ്), ലക്ചറര്‍ ഇന്‍ സ്‌കള്‍പ്ചര്‍ (രണ്ട് ഒഴിവ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബന്ധപ്പെട്ട മേഖലയിലെ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദം (കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ) അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഉള്ള ബന്ധപ്പെട്ട മേഖലയിലെ നാഷണല്‍ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്, കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ). പ്രധാന എക്സിബിഷനുകള്‍, വണ്‍ മാന്‍ ഷോ, ഗ്രൂപ്പ് ഷോ എന്നിവയില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് സ്റ്റേറ്റ്‌മെന്റുകള്‍, മുന്‍പരിചയം എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0479 2341199.
- Log in to post comments