Skip to main content

വാക് ഇൻ ഇന്റർവ്യു

           പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ്സ് പാസ്സായവരും 18 വയസ്സ് പൂർത്തിയായവരുമായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 30 രാവിലെ 10ന് ഹിൽപാലസ് മ്യൂസിയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465.

പി.എൻ.എക്‌സ്. 4419/2026

date