Skip to main content

ട്രേസ് പദ്ധതി: ക്ലറിക്കൽ അസിസ്റ്റന്റുമാരുടെ ഓണറേറിയം 12,000 രൂപയാക്കി

           പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് (TRACE) തൊഴിൽപരിശീലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലെ പ്രതിമാസ ഓണറേറിയം 10,000 രൂപയിൽനിന്ന് 12,000 രൂപയായി വർധിപ്പിച്ചു. ഇതുസംബന്ധിച്ച് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഉത്തരവിറക്കി. നിലവിൽ പദ്ധതിയിൽ 225 പരിശീലനാർഥികളാണുള്ളത്.

           പി.എൻ.എക്‌സ്. 4427/2026

date