Skip to main content

ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് യാത്രയയപ്പ് നൽകി മുഖ്യമന്ത്രിയും മന്ത്രിമാരും

           ഗവർണർ രാജേന്ദ്ര ആർലേക്കറുമായി സർക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഗവർണർക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവർണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തിൽ വിജയാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

            സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ച ഗവർണറാണ് രാജേന്ദ്ര ആർലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ഗവർണറാണ് ആർലേക്കറെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.

   കേരളത്തിലെ ജനങ്ങൾ നൽകിയ സ്‌നേഹവായ്പ് തിരിച്ചുനൽകുക മാത്രമാണ് താൻ ചെയ്തതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

           ഗവർണർക്ക് മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിന്റെ ആദരം അർപ്പിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ്, എം.ലിജു, എംഎൽഎമാരായ എം വിൻസെന്റ്, വി മുരളീധരൻ, സുധീർഷാ പാലോട്, മേയർ വി വി രാജേഷ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ മിൻഹാജ് ആലം, എ.പി.എം.മുഹമ്മദ് ഹനീഷ്, ഡിജിപി റവാഡ ചന്ദ്രശേഖർ, എഡിജിപി പി.വിജയൻ, ജിഎഡി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവരും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ, ഗവർണറുടെ സ്റ്റാഫംഗങ്ങൾ, സർക്കാർ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ മുതലായവരും യാത്രയയപ്പ് വിരുന്നിൽ പങ്കെടുത്തു.

           പി.എൻ.എക്‌സ്. 4428/2026

date