Post Category
*പുല്ലഴി വനിതാ ഹോസ്റ്റലിൽ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു*
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി വനിതാ ഹോസ്റ്റലിലെ വാർഡൻ (സ്ത്രീകൾ), വാച്ച്മാൻ (പുരുഷന്മാർ) എന്നീ താത്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാർഡൻ തസ്തികയിൽ 6,500 രൂപയും വാച്ച്മാൻ തസ്തികയിൽ 7,000 രൂപയുമാണ് പ്രതിമാസ ശമ്പളം. രണ്ട് തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രദേശവാസികൾക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും. നവംബർ അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അയ്യന്തോളിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശ്ശൂർ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2360849, ഇമെയിൽ: eetsr@kshb.in.
date
- Log in to post comments