Skip to main content

*ആലത്തൂർ ക്ഷീരപരിശീലന കേന്ദ്രത്തിൽ 'ശാസ്ത്രീയ പശുപരിപാലനം' പരിശീലനം: ക്ഷീരകർഷകർക്ക് അപേക്ഷിക്കാം*

ആലത്തൂർ വാനൂരിൽ പ്രവർത്തിക്കുന്നക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർക്കായി "ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ" എന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് മുതൽ ഏഴ് വരെയാണ് പരിശീലന പരിപാടി.

താത്പര്യമുള്ള കർഷകർ 20 രൂപ പ്രവേശന ഫീസ് അടയ്‌ക്കേണ്ടതാണ്. ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതമാണ് കർഷകർ പങ്കെടുക്കേണ്ടത്.

 ഒക്ടോബർ 31-ന് വൈകിട്ട് നാലിനകം `dd-dtc-pkd.dairy@kerala.gov.in` അല്ലെങ്കിൽ `dtcalathur@gmail.com` എന്നീ ഇമെയിൽ വിലാസങ്ങൾ വഴിയോ, 04922-226040, 9074993554 (രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെ) എന്നീ ഫോൺ നമ്പറുകൾ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
 

date