Skip to main content

*അങ്കണവാടികളിൽ പാൽ, മുട്ട വിതരണം: അന്തിക്കാട് ഐ.സി.ഡി.എസ് ടെണ്ടർ ക്ഷണിച്ചു*

അന്തിക്കാട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു.

ചാഴൂർ (28 അങ്കണവാടികൾ), അരിമ്പൂർ (34 അങ്കണവാടികൾ) ഗ്രാമപഞ്ചായത്തുകളിലേക്ക് പാൽ വിതരണത്തിനും; അരിമ്പൂർ (34), മണലൂർ (32), ചാഴൂർ (28) ഗ്രാമപഞ്ചായത്തുകളിലേക്ക് മുട്ട വിതരണത്തിനുമാണ് 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ടെണ്ടർ ക്ഷണിച്ചത്. മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, ക്ഷീര കർഷകർ, കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക വിതരണക്കാർ എന്നിവർക്ക് പങ്കെടുക്കാം. നവംബർ ആറിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. ടെണ്ടർ ഫോറങ്ങൾ അന്തിക്കാട് ഐ.സി.ഡി.എസ് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2638800, 9072186972.
 

date