Skip to main content

*പഴയന്നൂർ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ തേക്ക് മരം ലേലം ചെയ്യുന്നു*

പഴയന്നൂർ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിനോട് പുറകുവശത്തായി നിൽക്കുന്ന ഒരു തേക്ക് മരം പരസ്യമായി ലേലം ചെയ്യുന്നു. നവംബർ നാലിന് രാവിലെ 11-നാണ് ലേലം നടത്തുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 1000/- രൂപ താത്കാലികമായി അടച്ച് ലേലത്തിൽ പങ്കെടുക്കാം. ലേലം ഉറപ്പിക്കുന്ന വ്യക്തിയോ സ്ഥാപനമോ ലേലത്തുകയും, 200/- രൂപയുടെ മുദ്രപത്രവും, 5% എഫ്.ഡി.റ്റി., 18% ജി.എസ്.ടി. എന്നിവയും അടച്ച് മൂന്ന് ദിവസത്തിനുള്ളിൽ മരം മുറിച്ചിട്ട് കൊണ്ടുപോകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് പഴയന്നൂർ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04884-225430, 9496234126.
 

date