Post Category
*കാണ്മാനില്ല*
തൃശൂർ അരണാട്ടുകര നെല്ലങ്കര വീട്ടിൽ പോളി ചെറിയാൻ എന്നയാളെ 2012 ഫെബ്രുവരി മുതൽ കാണാനില്ലെന്ന് പതൃശൂർ വെസ്റ്റ് പോലീസ് അറിയിച്ചു. അരണാട്ടുകരയിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഇയാളെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 287/2026 (യു/ എസ് 57 കെ.പി. ആക്ട്) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ അറിയിച്ചു.
ഫോൺ : 9497980560, 0487-2363608.
date
- Log in to post comments