തുല്യതാ രജിസ്‌ട്രേഷന്‍ 24ന് അവസാനിക്കും
സാക്ഷരതാ മിഷന്‍ 2026- 2027 വര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്‍ഡറി, പ്ലസ് വണ്‍, 10, 7, 4 തുല്യതാ കോഴ്‌സുകളുടെ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ 50 രൂപ ഫൈനോടെ ഒക്ടോബര്‍ 24ന് അവസാനിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ നിലവിലുള്ളത്. പൊതുവിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയും കോഴ്‌സ് ഫീസ് 2300 രൂപയും 50 രൂപ ഫൈനും ഉള്‍പ്പെടെ 2650 രൂപയാണ് ഒന്നാം വര്‍ഷം രജിസ്‌ട്രേഷന് അടയ്‌ക്കേണ്ടത്. പത്താം ക്ലാസ് തുല്യതയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും കോഴ്‌സ് ഫീസ് 1850 രൂപയും 50 രൂപ ഫൈനും ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 2000 രൂപ അടയ്ക്കണം. എസ് സി, എസ് ടി വിഭാഗക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസും ഫൈനും മാത്രം അടച്ചാല്‍ മതിയാകും. ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും സൗജന്യമാണ്. നാല്, ഏഴ് തുല്യത കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ഫീസ് കോഴ്‌സ് ഫീസും സൗജന്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചലാന്‍ മുഖാന്തരം സംസ്ഥാന സാക്ഷരതാ മിഷന്‍ അക്കൗണ്ടിലേക്കാണ് ഫീസ് അടയ്‌ക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതികളുള്ള പഠിതാക്കള്‍ക്ക് പദ്ധതിക്കനുസൃതമായ ഫീസാനുകൂല്യം ലഭിക്കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത്, നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരകുമാരെ സമീപിക്കാം. ചലാന്‍ ഫോമുകള്‍ www.literacymissionkerala.org യില്‍ ലഭിക്കും. ചലാന്‍ തുക എസ്. ബി. ഐ.യില്‍ അടച്ച ശേഷം സോഫ്റ്റ്‌വെയറില്‍ എന്‍ട്രി ചെയ്യണം. ഫോണ്‍: 0491 2505179, 9447840644, 9539509374.
- Log in to post comments