Post Category
സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഏഴ് ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായ 2026 ഒക്ടോബർ മാസം ഒന്നിന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 17ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിന് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 13 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: kittstraining@gmail.com, ഫോൺ: 8129816664.
പി.എൻ.എക്‌സ്. 4438/2026
date
- Log in to post comments