Skip to main content
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ വിതരണം ചെയ്തു

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ വിതരണം ചെയ്തു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള വായ്പ വിതരണം നടത്തി. പഞ്ചായത്തിലെ 12 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 72,13,450 രൂപയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ഷക്കീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ ലത പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ആര്‍.പുഷ്പ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവദാസന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രഭു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.സി ദാക്ഷായണി, വാര്‍ഡ് അംഗം പ്രകാശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി. രജിത മോള്‍, കുടുംബംശ്രീ ജില്ലാ മിഷന്‍ എഡിഎംസി അനുരാധ, ഡിപിഎം സബിത എന്നിവര്‍ പങ്കെടുത്തു.

date