Skip to main content
ചിറ്റൂര്‍ പുഴപ്പാലത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

ചിറ്റൂര്‍ പുഴപ്പാലത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

തത്തമംഗലം - നാട്ടുകല്‍ റോഡില്‍ ചിറ്റൂര്‍ പുഴയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പുഴപ്പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 1969-ല്‍ നിര്‍മിച്ച പാലം ചിറ്റൂരിനെയും തൃശൂര്‍ ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമാണ്. 116 മീറ്റര്‍ നീളവും 7 മീറ്റര്‍ കാരിയേജ് വേ വീതിയുമുള്ള പാലത്തിന് രണ്ട് നടപ്പാതകള്‍ ഉള്‍പ്പെടെ ആകെ 10 മീറ്റര്‍ വീതിയും 6 സ്പാനുകളുമുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.

തകര്‍ന്ന കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മാറ്റി പുതിയവ നിര്‍മിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. തുരുമ്പെടുത്ത കമ്പികള്‍ക്ക് പ്രത്യേക തുരുമ്പ് പ്രതിരോധ ചികിത്സയും നല്‍കുന്നുണ്ട്. പാലത്തിന്റെ സ്പാനുകള്‍ ഉയര്‍ത്തി പഴയ ബെയറിംഗ് പാഡുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നുണ്ട്. എക്സ്പാന്‍ഷന്‍ ജോയിന്റുകള്‍ നന്നാക്കല്‍, പെയിന്റിംഗ്, മറ്റ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ പദ്ധതിയിലുണ്ട്. നവംബര്‍ മാസം ആദ്യവാരം തന്നെ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

date