Post Category
ശനിയാരംപൊറ്റ അംബേദ്കര്‍ ഗ്രാമം നവീകരണം പുരോഗമിക്കുന്നു
ചിറ്റൂര്‍ മണ്ഡലത്തിലെ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലുള്ള ശനിയാരംപൊറ്റ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. അടിസ്ഥാനസൗകര്യ വികസനവും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. 20 വീടുകളുടെ അറ്റകുറ്റപ്പണികള്‍, റോഡ് നവീകരണം, കാവ് നവീകരണം, കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2026 ജൂണ്‍ 11-ന് ആരംഭിച്ച നവീകരണപ്രവര്‍ത്തനങ്ങള്‍ കരാര്‍ ഉടമ്പടി പ്രകാരം 2027 ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും.
date
- Log in to post comments