Post Category
എന്‍.എസ്.എസ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് 'സമഗ്ര 2026' ന് തുടക്കമായി
വടക്കഞ്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) സെല്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായുള്ള രണ്ട് ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ് 'സമഗ്ര 2026' കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിച്ചു. എന്‍.എസ്.എസ് കേരള-ലക്ഷദ്വീപ് മേഖല റീജിയണല്‍ ഡയറക്ടര്‍ വൈ. എം. ഉപ്പിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 'ഫ്രം വിഷന്‍ ടു ആക്ഷന്‍, സര്‍വീസ് ടു ഇമ്പാക്ട്' എന്നതാണ് ക്യാമ്പിന്റെ പ്രമേയം. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. എം. വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ. മനു വി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എന്‍.എസ്.എസ് ആക്ഷന്‍ പ്ലാന്‍ പ്രകാശനവും നിര്‍വഹിച്ചു.
date
- Log in to post comments