Post Category
സ്വയംതൊഴില്‍ സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗ വനിതകള്‍ക്കായി നടപ്പാക്കുന്ന ദാക്ഷായണി സ്വയം തൊഴില്‍ സഹായ പദ്ധതിയിലേക്ക് വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നും സംരഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21 - 55. കുടുംബ വാര്‍ഷിക വരുമാനം 5,00,000 രൂപയില്‍ അധികരിക്കരുത്. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് വിജയം. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി ബന്ധപ്പെട്ട ബ്ലോക്ക്, നഗരസഭ, കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 253381.
date
- Log in to post comments