Post Category
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം; സംഘാടക സമിതി യോഗം ചേര്‍ന്നു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ന്റെ ഭാഗമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി മിനിമോള്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. ബിജു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ഔസേപ്പ്, പഞ്ചായത്ത് സെക്രട്ടറി ഗോകുല്‍ കൃഷ്ണ, സീനിയര്‍ ക്ലര്‍ക്ക് ലീന ബൈജു എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ ലിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, നൂര്‍ജഹാന്‍ നവാസ്, സുമ ആന്റണി, അക്ഷയ് സന്തോഷ്, ശ്രീജ പ്രഭീഷ്, അതുല്‍ കൃഷ്ണ, പി.എസ്. അംബുജാക്ഷന്‍, കെ.ആര്‍. ശശികുമാര്‍, അശ്വതി സുബീഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികളും വിവിധ ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.
date
- Log in to post comments