Post Category
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 2027-2029 കാലയളവിൽ ലഭ്യമായേക്കാവുന്ന തൊഴിലവസരങ്ങളിലേക്ക് പരിഗണിക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ജില്ലയിലെ എല്ലാ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭ്യമാണ്.
ഉദ്യോഗാർഥികൾക്ക് www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. ലിസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനായി ഓൺലൈനായോ, അല്ലെങ്കിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തിയോ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 18.
date
- Log in to post comments