കൊടുങ്ങല്ലൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം: മേള സന്ദര്‍ശിച്ച് കെ.കെ. വത്സരാജ് എം.എല്‍.എ.
കൊടുങ്ങല്ലൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം രണ്ടാം ദിനത്തിലും ആവേശകരമായി പുരോഗമിക്കുന്നു. മേളയുടെ രണ്ടാം ദിനത്തില്‍ കൈപ്പമംഗലം എം.എല്‍.എ. കെ.കെ. വത്സരാജ് മത്സരവേദികള്‍ സന്ദര്‍ശിച്ചു.
ലോകം നേരിടുന്ന കടുത്ത മാലിന്യ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും മലിനജലം ശുദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലുകളും മാതൃകാ നിര്‍മ്മിതികളും അവയുടെ പ്രവര്‍ത്തന രീതികളും വളരെ ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ എം.എല്‍.എയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. കുട്ടികളുടെ സര്‍ഗ്ഗാത്മകതയെയും ശാസ്ത്രീയ കാഴ്ചപ്പാടുകളെയും അഭിനന്ദിച്ച എം.എല്‍.എ. എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുകയും ചെയ്തു.
മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒ.എല്‍.എഫ്.ജി.എച്ച്.എസ്, സെന്റ് മേരീസ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. എം.എല്‍.എയുടെ സന്ദര്‍ശന വേളയില്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ജോജി ജോസഫ്, വികസന സമിതി അംഗം ദാമു, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീരാജ് എന്നിവരും സന്നിഹിതരായിരുന്നു.
- Log in to post comments