Skip to main content

സി-ഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ ജോലികൾക്ക് പാനൽ തയ്യാറാക്കുന്നു; അഭിമുഖം ഒക്ടോബർ 29-ന്

സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റിൽ വീഡിയോ എഡിറ്റിങ്, വീഡിയോ ടൈറ്റിലിങ്, വീഡിയോ കമ്പോസിറ്റിങ്, ഗ്രാഫിക് ഡിസൈൻ ജോലികൾക്കായി യോഗ്യരായവരുടെ പാനൽ തയ്യാറാക്കുന്നു. കരാർ വ്യവസ്ഥയിലാണ് (വർക്ക് കോൺട്രാക്ട്/റേറ്റ് കോൺട്രാക്ട്) ഒരു വർഷത്തേക്ക് ഈ ജോലികൾ നൽകുന്നത്.

 

പ്ലസ് ടു ജയം, ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിങ്/ഗ്രാഫിക് ഡിസൈനിങ്/മീഡിയ പ്രൊഡക്ഷൻ എന്നിവയിൽ കുറഞ്ഞത് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ, അനുബന്ധ മേഖലയിൽ ആറ് മാസത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. സി-ഡിറ്റിലെ മീഡിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.

 

 

താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 9.30-ന് തിരുവല്ലത്തെ സി-ഡിറ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തണം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: 0471-2380910, 2380912.

 

date