കായംകുളം ജലോത്സവം നവംബർ 14-ന്; വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 25-ന്
കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (CBL) ഭാഗമായി നടക്കുന്ന പ്രശസ്തമായ കായംകുളം ജലോത്സവം 2026 നവംബർ 14 ശനിയാഴ്ച കായംകുളം കായലിൽ നടക്കും. ജലോത്സവത്തിന്റെ സുഗമവും ചിട്ടയായതുമായ നടത്തിപ്പിനായുള്ള വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 3:30-ന് കായംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ ചേരുമെന്ന് സംഘാടകർ അറിയിച്ചു.
ബഹു. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ, പൗരപ്രമുഖർ, വിവിധ ബോട്ട് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. ഓളപ്പരപ്പിലെ കായിക മാമാങ്കമായ കായംകുളം വള്ളംകളി നാടിന്റെ വലിയൊരു ഉത്സവമാക്കി മാറ്റുന്നതിനായുള്ള വിവിധ സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകും. ജലോത്സവം വൻ വിജയമാക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണ്ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.
- Log in to post comments