ശാസ്ത്രോത്സവത്തിനെത്തിയവര്ക്ക് സ്നേഹവിരുന്നൊരുക്കി എം.ആര്.ആര്.എം. സ്കൂള്‍ അധ്യാപകര്‍
ചാവക്കാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിനെത്തിയവര്ക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി എം.ആര്.ആര്.എം. സ്കൂള്‍ അധികൃതരും അധ്യാപകരും. മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍, എസ്കോര്‍ട്ടിങ് അധ്യാപകര്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്കായാണ് സ്കൂളില്‍ ഭക്ഷണം ഒരുക്കിയത്.
അധ്യാപകരും സ്കൂള്‍ ജീവനക്കാരും ചേര്‍ന്നാണ് ഭക്ഷണം തയ്യാറാക്കിയത് എന്‍.എസ്.എസ്., സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരും ഭക്ഷണം വിളമ്പുന്നതില്‍ പങ്കാളികളായി. വിഭവസമൃദ്ധമായ ഭക്ഷണം വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയും അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിച്ചും അധ്യാപകരും ജീവനക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു.
ഭക്ഷണവിതരണത്തിനാവശ്യമായ സഹായങ്ങളുമായി ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍മാരും ഒപ്പം നിന്നു. ശാസ്ത്രോത്സവത്തിന്റെ തിരക്കുകള്‍ക്കിടയിലും അതിഥികള്‍ക്ക് നല്ല ഭക്ഷണവും കരുതലും ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതരും അധ്യാപകരും നടത്തിയ കൂട്ടായ പരിശ്രമം ശ്രദ്ധേയമായി.
- Log in to post comments