Skip to main content

*ഡ്രൈവര്‍ നിയമനം*

മാനന്തവാടി താലൂക്ക് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത ഡ്രൈവിംഗ് ലൈന്‍സുള്ള, ഫിസിക്കല്‍ ഫിറ്റനസ് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടെപ്പം ഡ്രൈവിംഗ് ലൈന്‍സ്,  യോഗ്യത, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 24 ന് വൈകിട്ട്  അഞ്ചിനകം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04935 240231.

date