Skip to main content

*അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാം*

അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് പുതുതായി രജിസ്റ്റർ ചെയ്യാനും ഫാർമർ ഐഡി നേടിയവർക്ക് മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രി പുതുക്കാനും സൗകര്യം. അഗ്രിസ്റ്റാക്ക് പോർട്ടലിലും ആപ്ലിക്കേഷനിലും ഇതിനുള്ള സംവിധാനമുണ്ട്. രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. വിവിധ കാർഷിക പദ്ധതികൾ, സബ്സിഡികൾ, വിള ഇൻഷുറൻസ് പദ്ധതികൾ, വളം വിതരണം തുടങ്ങിയ ആനുകൂല്യങ്ങൾക്കും സേവനങ്ങള്‍ക്കും രജിസ്റ്റർ ചെയ്ത കൃഷിഭൂമിയുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അര്‍ഹത നിര്‍ണയിക്കുക. രജിസ്ട്രിയില്‍ രേഖപ്പെടുത്തിയിട്ടുള്ള കൃഷി ഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലായിരിക്കും ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുക. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. ഫോൺ: 04936 206265/67.

date