Skip to main content

*സ്വയം തൊഴില്‍ വായ്പ*

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെയാണ് വായ്‌പ. കുടുംബവാർഷിക വരുമാനം 500000 രൂപയിൽ താഴെയുള്ള 18 നും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വായ്‌പതുകയ്ക്ക് കോർപ്പറേഷൻ്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം.
ഫോണ്‍: 04935 296512, 9188934102

date