Skip to main content

ഓണം ഖാദിമേള: മെഗാ നറുക്കെടുപ്പ് നടന്നു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ ‘ഓണം ഖാദി മേള 2026’ സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ കേരള ലോട്ടറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഒന്നാം സമ്മാനം ടാറ്റ ടിയോഗോ കാർ 243447 സീരിയൽ നമ്പറിൽ തൃശ്ശൂർ ജില്ലയിൽ നിന്നും നൽകിയ കൂപ്പണിന് ലഭിച്ചു. രണ്ടാം സമ്മാനം സുസുക്കി ആക്സസ് 125 സ്‌കൂട്ടറുകൾ 14 ജില്ലകൾക്കും പ്രത്യേക കൂപ്പണുകൾക്ക് ലഭിച്ചു. മൂന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ 30 പേർക്ക് ലഭിച്ചു. സമ്മാനം ലഭിച്ച നമ്പരുകൾ ഖാദി ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഗാ നറുക്കെടുപ്പ് ചടങ്ങിൽ ബോർഡ് ഡയറക്ടർമാരായ സുധാകരൻ സി, ഷിബി, മാർക്കറ്റിങ് ഓഫിസർ ബി എസ് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4466/2026

date