Post Category
പരീക്ഷാ തീയതി മാറ്റി
ഒക്ടോബർ 26-ന് നടത്താൻ തീരുമാനിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ആർക്കിടെക്ചറൽ ഡ്രോയിംഗ് III (5187-21 Rev) പരീക്ഷയ്ക്ക് നാല് മണിക്കൂർ ദൈർഘ്യമുള്ളതിനാലും അന്നേദിവസം ഉച്ചയ്ക്കുശേഷം അപ്ലൈഡ് ഫിസിക്സ് (1003) പരീക്ഷ നടക്കുന്നതിനാലും പ്രസ്തുത പരീക്ഷ (ആർക്കിടെക്ചറൽ ഡ്രോയിംഗ് III (5187) നവംബർ 2 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
പി.എൻ.എക്സ്. 4468/2026
date
- Log in to post comments