Post Category
ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ ഡ്രൈവർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 (KSR Part I Rule 144) പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ നവംബർ 16 വൈകിട്ട് 5.15ന് മുമ്പായി ഇ-മെയിൽ (scpwdkerala@gmail.com) അഥവാ കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2720977.
പി.എൻ.എക്‌സ്. 4469/2026
date
- Log in to post comments