Post Category
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
ധനുവച്ചപുരം ഗവ. ഐ.ടി.ഐ യിൽ COPA ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (ജനറൽ കാറ്റഗറി) താൽക്കാലികമായി നിയമനം നടത്തുന്നതിന് ഒക്ടോബർ 27 രാവിലെ 11ന് ധനുവച്ചപുരം ഐ.ടി.ഐ യിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവ്യത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
പി.എൻ.എക്‌സ്. 4473/2026
date
- Log in to post comments