Skip to main content

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026–27 അധ്യയനവർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾ വരെയുള്ള വിദ്യാർഥികൾക്ക്‌ അപേക്ഷിക്കാം. പ്ലസ് ടു ഉൾപ്പെടെയുള്ള കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് യോഗ്യതാപരീക്ഷയിൽ 50 ശതമാനമോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 നവംബർ 30 വരെ എറണാകുളം എസ്.ആർ.എം. റോഡിലുള്ള ജില്ലാ ഓഫീസിൽ നേരിട്ടോ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.kerala.gov.in എന്ന സൈറ്റിലെ വെൽഫെയർ ബെനിഫിറ്റ്സ് ഓപ്ഷൻ വഴിയോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2401632

date