Skip to main content

ജിഡ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ

* ജിഡ 38 -ാമത് ജനറൽ കൗൺസിൽ യോഗം ചേർന്നു

ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്  ജിഡ ചെയർമാനായ മുഖ്യമന്ത്രി  വി ഡി സതീശൻ പറഞ്ഞു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കോൺഫറൻസ് ഹാളിൽ നടന്ന 38-ാ മത് ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഒരു പദ്ധതി പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള കാലാവധി രണ്ട് വർഷമാണെങ്കിൽ അതേ സമയത്തിനുള്ളിൽ തന്നെ തീർക്കണം. മൂന്നാം വർഷത്തിലേക്ക് ദീർഘിപ്പിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഗോശ്രീ പാലത്തിന് സമാന്തരമായുള്ള പാലങ്ങളും ഐലൻഡുകളിലേക്കുള്ള കണക്ടിവിറ്റിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൊച്ചിയെയും സമീപ പ്രദേശങ്ങളെയും പ്രധാനപ്പെട്ട ഒരു ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ വികസന പദ്ധതികളാണ് നടപ്പിലാക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, ഭരണാനുമതി, സാങ്കേതിക അനുമതി, ടെൻഡർ നടപടികൾ എന്നിവ അതിവേഗം പൂർത്തിയാക്കുന്ന മാതൃകാപരമായ സംവിധാനമായി ജിഡ മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 രണ്ട്, മൂന്ന് മാസം കൂടുമ്പോൾ  യോഗങ്ങൾ ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നും  യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

യോഗത്തിൽ ഹൈബി ഈഡൻ എംപി, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി കെ മിനിമോൾ, എംഎൽഎമാരായ ടി ജെ വിനോദ് , ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്,  
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എൻ എസ് കെ ഉമേഷ്, ജിഡ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ജി പ്രിയങ്ക, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്യുലിൻ ലോപ്പസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എസ് ആൻറണി, എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി ബര്‍ണാഡ്, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോബി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം വിവേക് ഹരിദാസ് , കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, ടൗൺ പ്ലാനർ എം എം ഷീബ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി അനുരൂപ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ എം ജെ ടോമി,സി ജെ ജോർജ്, എ പി ആൻ്റണി, ടി കെ ഷഹീർ , കെ ഐ അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.

date