മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ആഗോള സ്തനാർബുദ അവബോധ മാ സാചരണത്തോടനുബന്ധിച്ച് മണീട് ഗ്രാമപഞ്ചായത്തിന്റെയും മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി വർഗീസ് നിർവഹിച്ചു.
മണീട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ സൗജന്യ സ്തനാർബുദ സ്ക്രീനിംഗ്, മാമോഗ്രാം പരിശോധന എന്നീ സേവനങ്ങളാണ് നൽകിയത്. കൊച്ചിൻ ക്യാൻസർ സൊസൈറ്റിയാണ് സേവനങ്ങൾ നൽകിയത്. മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്. ആഷ്ന, ഡോ. അപർണ്ണ ഗോപിനാഥ്, ഡോ. പ്രീതി പോൾ എന്നിവരാണ് സ്നാർബുദ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ സുമേഷ് അധ്യക്ഷതവഹിച്ച ഉദ്ഘടന ചടങ്ങിൽ, വാർഡ് മെമ്പർമാരായ ജോബ് പി എസ്, വിജി ഏലിയാസ്, മഞ്ജു ആരോഗ്യപ്രവർത്തകർ,ആശാവർക്കർമാർ, ഗ്രാമപഞ്ചായത്ത് നിവാസികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments