Skip to main content

ഏഴൂർ ജി.എച്ച്.എസ്.എസില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തിരൂർ നഗരസഭ നിർമിച്ചുനൽകിയ സ്കൂൾ ഗെയ്റ്റ്, ആധുനിക രീതിയിൽ സജ്ജീകരിച്ച ഹയർ സെക്കൻഡറി കെമിസ്ട്രി ലാബ്, ഹൈസ്കൂൾ സ്റ്റാഫ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് മനാഫ് പൂന്തല അധ്യക്ഷത വഹിച്ചു.
മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി വിതരണം ചെയ്തു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.ഇ. അബൂബക്കർ, സൈഫുന്നിസ എൻ., യാസർ പൊട്ടച്ചോല, കൗൺസിലർമാരായ കെ.കെ. റിയാസ്, ഐ.പി. സീനത്ത്, ടി.കെ. ഹഫ്സത്ത്, ജി.ബി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം.സി. രഹ്‌ന, ഹരീഷ് എം. കൃഷ്ണൻ, ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണൻ, എ.കെ. സെയ്താലിക്കുട്ടി, കെ. ദിനേശ് ബാബു, എം.പി. റസിയ ഷാഫി, അനിൽ തൊട്ടിയാട്ടിൽ, കരീം മേച്ചേരി, കെ.പി. ഫസലുദ്ദീൻ, കെ. ഹസ്സൻ മാസ്റ്റർ, ടി.കെ. കുഞ്ഞവറാൻ കുട്ടി, ഇന്ദിര ടീച്ചർ, ഷബീർ മുണ്ടേക്കാട്ട്, പി.പി. അബൂബക്കർ സിദ്ദീഖ്, ഐ.വി. അബ്ദുൽ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

date