Post Category
പുരപ്പുറ സൗരോർജ പദ്ധതി: നെറ്റ് മീറ്റർ ടെസ്റ്റ് ചെയ്യാൻ സൗകര്യം
പുരപ്പുറ സൗരോർജ നിലയങ്ങൾ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നെറ്റ് മീറ്ററുകൾ ഓൺലൈനായോ/ വെൻഡറിൽ നിന്നോ വാങ്ങി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറിയിലോ ജില്ല ലാബുകളിലോ ടെസ്റ്റ് ചെയ്യാൻ സൗകര്യം. സിംഗിൾ ഫേസിന് 665 രൂപയും ത്രീ ഫേസിന് 1,105 രൂപയുമാണ് ഫീസ്. ടെസ്റ്റ് റിപ്പോർട്ട് സഹിതം കെ എസ് ഇ ബി ലിമിറ്റഡിന് കീഴിലുള്ള സെക്ഷൻ ഓഫിസുകളിൽ നൽകി പുരപ്പുറ സൗരോർജ നിലയങ്ങൾ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിലൂടെ മീറ്റർ വാടക ഒഴിവാകുമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 4486/2026
date
- Log in to post comments