Skip to main content

കേരള ബറ്റാലിയൻ എൻ.സി.സി.യിൽ ഓപ്പൺ ക്വാട്ട പ്രവേശനം

തിരുവനന്തപുരം തിരുമല 2 കേരള ബറ്റാലിയൻ എൻ.സി.സി.യിൽ ഒന്നാം വർഷ ബിരുദ/ പ്ലസ് വൺ/ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നതുമായ കേഡറ്റുകളുടെ ഒഴിവുകളിലേയ്ക്ക് ഓപ്പൺ ക്വാട്ട പ്രവേശനം നൽകും. 15 വയസ്സ് പൂർത്തിയായ ശാരീരിക ക്ഷമതയുള്ള വിദ്യാർഥികൾ ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും എൻ.സി.സി. സർട്ടിഫിക്കറ്റുണ്ടെങ്കിൽ ആയതിന്റെ അസ്സലും പകർപ്പും ഉൾപ്പെടെ കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഗ്രൗണ്ടിൽ ഒക്ടോബർ 28 രാവിലെ എട്ടിന് ഹാജരാകണം. ഫോൺ നം: 0471 2353494.

പി.എൻ.എക്‌സ്. 4487/2026

date